
ഒളിമ്പിക്സിന് വരവേൽപ്പ് നൽകി കാപ്പാട് ഗവ: മാപ്പിള യുപി സ്ക്കൂൾ
- പാരീസ് ഒളിമ്പ്ക്സിന് വരവേൽപ്പ്, സ്ക്കൂൾ ഒളിംമ്പിക്സിന് സ്വാഗതം
കൊയിലാണ്ടി: കാപ്പാട് ഗവ: മാപ്പിള യുപി സ്ക്കൂളിൽ ഒളിംമ്പിക്സ്
വരവേൽപ്പ് നടത്തി. പാരീസ് ഒളിമ്പ്ക്സിന് വരവേൽപ്പ്, സ്ക്കൂൾ ഒളിംമ്പിക്സിന് സ്വാഗതം
എന്നതായിരുന്നു ചടങ്ങിൻ്റെ മുദ്രാവാക്യം.
ഹെഡ് മാസ്റ്റർ പി.പി. സതീഷ് കുമാർ ഒളിംമ്പിക്സ് ദീപ ശിഖ സ്ക്കൂൾ ലീഡർ അർജുൻ കൃഷ്ണക്ക് കൈമാറി. വിദ്യാർത്ഥികൾ ഒളിംമ്പിക്സ് സന്ദേശം എറ്റുചൊല്ലി.
പരിപാടികൾക്ക് അധ്യാപികമാരായ കെ.ബി രാജശ്രീ ,അൻസി പി.കെ ,ജിൻഷ തൃക്കോവിൽ, നിമ ഡി.എസ്, മനീഷാ തുവ്വാട്ട്, ഷീജാറാണി എന്നിവർ
പരിപാടികൾക്ക് നേതൃത്വം നൽകി.
CATEGORIES News