
ഒ.ആർ.കേളു പട്ടികജാതി-പട്ടികവർഗ ക്ഷേമ മന്ത്രിയാകും
- സംവരണ മണ്ഡലമായ മാനന്തവാടിയിൽ നിന്നുള്ള നിയമസഭാംഗമാണ്
തിരുവനന്തപുരം :വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി
മാനന്തവാടി എംഎൽഎയായ ഒ.ആർ.കേളു. കുറിച്യ സമുദായക്കാരനായ കേളു സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ്.
വയനാട് ജില്ലയിൽനിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവർഗ നേതാവാണ് ഒ.ആർ. കേളു. പാർട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആർ. കേളു, സംവരണ മണ്ഡലമായ മാനന്തവാടിയിൽനിന്നുള്ള നിയമസഭാംഗമാണ്.
ജില്ലയിലും സംസ്ഥാനത്തും പട്ടികവർഗക്കാരെ പാർട്ടിയോടടുപ്പിച്ചുനിർത്താനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ 52-കാരൻ്റെ മന്ത്രിസഭാ പ്രവേശനം. ഇക്കഴിഞ്ഞ സിപിഎം വയനാട് ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.