ഓം പ്രകാശിനെ അറിയില്ല- പ്രയാഗ മാർട്ടിൻ

ഓം പ്രകാശിനെ അറിയില്ല- പ്രയാഗ മാർട്ടിൻ

  • വാർത്ത വന്നതിന് ശേഷം ഗൂഗിൾ ചെയ്‌താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും പ്രയാഗ പ്രതികരിച്ചു

കൊച്ചി: കൊച്ചിയിലെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. ഓം പ്രകാശിനെ അറിയില്ലെന്നും വാർത്ത വന്നതിന് ശേഷം ഗൂഗിൾ ചെയ്‌താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ പ്രതികരിച്ചു. പോലീസിന്റെ ചോദ്യം ചെയ്യൽ സ്വാഭാവികമാണ്. സുഹൃത്തിനെ കാണാനാണ് ഹോട്ടലിൽ ചെന്നതെന്നും പ്രയാഗ പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ ഹോട്ടൽ മുറിയിൽ സന്ദർശിച്ചവരിൽ സിനിമാ താരങ്ങളായ പ്രയാഗയും ശ്രീനാഥ് ഭാസിയും ഉണ്ടെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരേയും ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )