ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം

  • ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടൽ മുറിയിൽ ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയിരുന്നു

കൊച്ചി: കൊച്ചി ലഹരിക്കേസിൽ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലീസ്. കൊച്ചിയിലേക്ക് വൻ തോതിൽ ലഹരി എത്തി എന്നത് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടുള്ള ലഹരി പാർട്ടി സംബന്ധിച്ചുള്ള വിവരശേഖരണം മരട് പൊലീസ് പൂർത്തിയാക്കിയിരുന്നു. ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടൽ മുറിയിൽ ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയിരുന്നു. പ്രയാഗയും ശ്രീനാഥും ഹോട്ടൽ മുറിയിൽ എത്തിയത് ലഹരി പാർട്ടിയിൽ പങ്കെടുക്കാൻ ആണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )