
ഓണം: കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയ്ക്ക് 30 കോടി അനുവദിച്ചു
- കൈത്തറിത്തൊഴിലാളികൾക്ക് കൂലി നൽകാനായാണ് തുക അനുവദിച്ചത്
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്കായി സർക്കാർ 30 കോടി രൂപ അനുവദിച്ചു.
സർക്കാർ, എയഡഡ് പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം നെയ്തു നൽകിയ കൈത്തറി തൊഴിലാളികൾക്ക് കൂലി വിതരണത്തിനായാണ് തുക ലഭ്യമാക്കിയത്.