
ഓണം വിപണനയിൽ സപ്ലൈകോയ്ക്ക് മുന്നേറ്റം
- ഈമാസം ഒന്നുമുതൽ 14 വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി
തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോ വിൽപ്പനയിൽ മുന്നിൽ. ഈമാസം ഒന്നുമുതൽ 14 വരെ 123.56 കോടിയുടെ വിറ്റുവരവുണ്ടായി. ഇതിൽ 66.83 കോടി രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെയാണ്. സപ്ലൈകോ പെട്രോൾ പമ്പുകളിലെയും എൽപിജി ഔട്ട് ലറ്റുകളിലെയും വിറ്റുവരവ് ഉൾപ്പെടാതെയാണിത്
26.24 ലക്ഷംപേർ സപ്ലൈകോ വിൽപ്പനശാലകളിലെത്തി. 21.06 ലക്ഷം പേരാണ് അത്തം മുതൽ ഉത്രാടംവരെ സപ്ലൈകോ വിൽപ്പനശാലകളിൽ എത്തിയത്. 14 ജില്ലാ ഫെയറുകളിൽ മാത്രം 4.03 കോടി രൂപയുടെ കച്ചവടമുണ്ടായി. സബ്സിഡി ഇനത്തിൽ 2.36 കോടി രൂപയുടെയും സബ്സിഡിയിതര ഇനത്തിൽ 1.67 കോടി രൂപയുടെയും വിറ്റുവരവുണ്ടായി.