
ഓണം ; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന
- നിയമലംഘനം നടത്തിയ 28 സ്ഥാപനങ്ങൾക്കെതിരെ കേസ്
കോഴിക്കോട്: ഓണത്തിനോട് അനുബന്ധിച്ച് ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്ദുൽ ഖാദറിന്റെ ഓഡർ പ്രകാരം ജില്ലയിലെ 379 വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജി സംഘം പരിശോധന നടത്തി. നിയമലംഘനം നടത്തിയ 28 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് 1,21,000 രൂപ പിഴ ഈടാക്കി.
ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകൾ ഇല്ലാത്തതിനാലും പാക്കറ്റിന് പുറത്ത് ആവശ്യമായ പ്രഖ്യാപനങ്ങൾ രേഖപ്പെ ടുത്താത്തത് സംബന്ധിച്ചുമാണ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് പിഴ ഈടാക്കിയത്.
പിഴ ഒടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.
ഈ മാസം ഏഴിന് ആരംഭിച്ച പരിശോധനകൾ ഓണം വരെ തുടരും. രണ്ട് സ്ക്വാഡുകളായാണ് പരിശോധനകൾ നടത്തി വരുന്നത്.