
ഓണം സമാപന ഘോഷയാത്ര ഒമ്പതാം തിയതിയെന്ന് മന്ത്രി വി. ശിവൻകുട്ടി
- ഘോഷയാത്രയിൽ ആയിരത്തിൽ പരം കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ ഉണ്ടാകും.
തിരുവനന്തപുരം: ഓണം സമാപന ഘോഷയാത്ര ഒമ്പതാം തീയതി വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഘോഷയാത്രയിൽ ആയിരത്തിൽ പരം കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ ഉണ്ടാകും.

60 ഓളം ഫ്ലോട്ടുകൾ ഉണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യൻ ആർമിയുടെ ബാൻഡ് സംഘവും ഘോഷയാത്രയിൽ പങ്കുചേരും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമീണ കലാരൂപങ്ങളും ഘോഷയാത്രയിൽ ഉണ്ടാവും. ഗ്രീൻപ്രോട്ടോകോൾ പാലിച്ചാണ് ഫ്ലോട്ടുകൾ ക്രമീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർ ഘോഷയാത്ര വീക്ഷിക്കാൻ എത്തും.
CATEGORIES News