
ഓണത്തിന് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ ഒരുക്കി; കർണാടക ഗതാഗത മന്ത്രി
- ഇതിനകം 90 സ്പെഷ്യൽ സർവീസുകളാണ് കർണാടക ആർ.ടി.സി. പ്രഖ്യാപിച്ചിരിക്കുന്നത്.
കാസർകോട്:ഓണത്തിനു നാട്ടിലേക്കു മടങ്ങുന്ന മലയാളികളെ പെരുവഴിയിലാക്കില്ലെന്നു കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. തിരക്കിനനുസരിച്ചു.കേരളത്തിലെ വിവിധ നഗരങ്ങളിലേക്കു സർവീസുകൾ നടത്താൻ കർണാടക ആർ.ടി.സിക്കു നിർദേശം നൽകിയെന്നു മന്ത്രി പറഞ്ഞു. ഇതിനകം 90 സ്പെഷ്യൽ സർവീസുകളാണ് കർണാടക ആർ.ടി.സി. പ്രഖ്യാപിച്ചിരിക്കുന്നത്.

ബെംഗളുരു, മൈസുരു എന്നിവിടങ്ങളിൽ നിന്നാണു കർണാടക ആർ.ടി.സിയുടെ. പ്രത്യേക സർവീസുകൾ. ഇന്നും നാളെയും മറ്റന്നാളുമായാണു സർവീസുകൾ. കണ്ണൂർ,കോഴിക്കോട്, തൃശ്ശൂർ, പാലക്കാട് ജില്ലകളിലേക്കും തിരുവോണ ദിവസം വൈകീട്ടു മുതൽ ബസുകൾ കേരളത്തിൽ നിന്ന് തിരിച്ചും സർവീസ് നടത്തുമെന്നതിനാൽ മടക്കയാത്രയ്ക്കൊരുങ്ങുന്നവർക്ക് വലിയ ആശ്വാസമാകും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കേരള ആർ.ടി.സിയും ദിവസവും 40 പ്രത്യേക സർവീസുകളുമായി രംഗത്തുണ്ട്.ഇക്കാരണത്താൽ തന്നെ സ്വകാര്യ ബസുകളിൽ മുൻകാലങ്ങളിലുണ്ടായിരുന്നതുപോലുള്ള വൻ തിരക്ക് ഇത്തവണയില്ല.
