
ഓണാഘോഷത്തിനിടയിൽ റോഡ് ഷോ; സ്വമേധയാ കേസെടുത്ത് ഹൈക്കാേടതി
- 11വിദ്യാർഥികൾക്കെതിരെ കേസ്
ഫറോക്ക്: ഓണാഘോഷത്തിൽഫാറൂഖ് കോളജ് വിദ്യാർഥികൾ റോഡ് ഷോ നടത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കാേടതി. ആഘോഷങ്ങൾ അതിരുകടക്കരുതെന്ന കോടതിവിധി നിലനിൽക്കേ പൊതുഗതാഗതം സ്തംഭിപ്പിച്ചു കാെണ്ട് വിദ്യാർഥികൾ ആഡംബര കാറുകളിൽ നടത്തിയ പരിപാടികൾ ചട്ട ലംഘനമായിരുന്നുവെന്ന് പത്ര, ദൃശ്യ മാധ്യമങ്ങൾ വഴി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഹൈക്കാേടതിയുടെ ഇടപെടൽ. സംഭവത്തിൽ 11 വിദ്യാർഥികളുടെ പേരിൽ ഫറോക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർഥികൾ ഓടിച്ചിരുന്ന വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഗതാഗത തടസ്സം സൃഷ്ടിച്ച് കാറുകളുടെ ബോണറ്റിലും ഡോറിനു പുറത്തേക്കും ഇരുന്ന് അപകടകരമായ രീതിയിൽ യാത്രചെയ്ത ആഡംബര കാറുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് അഞ്ചു വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുകയും 47,500 രൂപ പിഴയും ചുമത്തിയിരുന്നു. ഇതേ തുടർന്നുള്ള സംഭവം ദൃശ്യ, പത്ര മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വെള്ളിയാഴ്ച ഹൈക്കാേടതി സ്വമേധയാ കേസെടുക്കു കയായിരുന്നു. തുടർന്നാണ് വാഹനങ്ങൾ ക്കെതിരെയും ഓടിച്ച വിദ്യാർഥികൾ ക്കെതിരെയും ഫറോക്ക് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്.ഐ ആർ.എസ്. വിനയൻ എന്നിവർ കേസ് എടുത്തത്.