ഓപറേഷൻ ഡി ഹണ്ട്:കോഴിക്കോട് റൂറൽ ജില്ലയിൽ 425 പേർ പിടിയിൽ

ഓപറേഷൻ ഡി ഹണ്ട്:കോഴിക്കോട് റൂറൽ ജില്ലയിൽ 425 പേർ പിടിയിൽ

  • ജില്ല പൊലീസ് മേധാവി കെ.ഇ. വൈജുവിന്റെ നേതൃത്വത്തിൽ ഓപറേഷൻ ഡി. ഹണ്ടിന്റെ ഭാഗമായാണ് പ്രത്യേക പരിശോധന നടന്നത്

വടകര: ഓപറേഷൻ ഡി ഹണ്ടിലൂടെ കോഴിക്കോട് റൂറൽ ജില്ലയിൽ ഒന്നര മാസത്തിന്റെ 408 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ്. ലഹരിയുമായി ബന്ധപ്പെട്ട് ആക്രമണ പ്രവർത്തനങ്ങളും കൊലപാതകവുമുൾപ്പെടെ നടന്നതിൻ്റെ പാശ്ചാത്തലത്തിലാണ് ജില്ല പൊലീസ് മേധാവി കെ.ഇ. വൈജുവിന്റെ നേതൃത്വത്തിൽ ഓപറേഷൻ ഡി. ഹണ്ടിന്റെ ഭാഗമായി പ്രത്യേക പരിശോധന നടത്തിയത്.

സംഭവത്തിൽ ലഹരിയുമായി ബന്ധപ്പെട്ട്’ 425ഓളം പ്രതികളെ അറസ്റ്റുചെയ്തു. 106.354 ഗ്രാം എം.ഡി.എം.എ, 15.69 കി. ഗ്രാം കഞ്ചാവ്, 343 കഞ്ചാവ് ബീഡി, 14.77 ഗ്രാം മെത്തഫൈറ്റമിൻ, 1.8 ഗ്രാം ബ്രൗൺ ഷു ഗർ, അഞ്ച് നൈട്രാസിപ്പാം ടാബ്ലറ്റ്, ഒരു കഞ്ചാവ് ചെടി എന്നിവ പിടികൂടി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )