
ഓപ്പൺവോട്ട് മാനദണ്ഡം കർശനമാക്കണമെന്നാവശ്യം
- പ്രയാസമനുഭവിച്ച ചില വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായി റിപ്പാേർട്ട്
കോഴിക്കോട്: പ്രായാധിക്യവും രോഗവും കാരണം തനിയെ വോട്ടുരേഖപ്പെടുത്താൻ പ്രയാസമുള്ളവർക്കാണ് ഓപ്പൺ വോട്ട് ചെയ്യാൻ അനുവാദം.എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഇത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് പൊതുവേ യുള്ള പരാതി. വോട്ടുറപ്പിക്കാൻ ഓപ്പൺവോട്ടിനെ ആശ്രയിക്കുന്ന പ്രവണത ഓരോ തിരഞ്ഞെടുപ്പിലും കൂടിവരുകയാണ്. അതേ സമയം പോളിങ് ബൂത്തുകളിലെ തിരക്ക് വർധിക്കാൻ കാരണം ഓപ്പൺവോട്ട് കൂടിയതാണെന്ന വിലയിരുത്തലിനെത്തുടർന്ന് ഇതുതടയാൻ മാനദണ്ഡം ശക്തമാക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നു വന്നിട്ടുണ്ട്.
എന്നാൽ ഓപ്പൺ വോട്ടിനെ മറയാക്കി ക്യൂനിൽക്കാതെ എളുപ്പത്തിൽ വോട്ടുചെയ്യാനുള്ള മാർഗമായി ഓപ്പൺവോട്ടിനെ കാണുന്നവരുമുണ്ട്. ഇക്കാര്യങ്ങ ളൊക്കെ ചൂണ്ടിക്കാട്ടി പ്രയാസമനുഭവിച്ച ചില വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചതായും റിപ്പാേർട്ടുണ്ട്.
CATEGORIES News