ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്‌ടം

ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്‌ടം

  • മുംബൈ പൊലീസാണെന്ന വ്യാജേനയാണ് യുവതിയിൽ നിന്ന് പണം തട്ടിയത്

കോഴിക്കോട്: പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിയായ യുവതിക്ക് ഓൺലൈൻ തട്ടിപ്പിൽ മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടപെട്ടു. മുംബൈ പൊലീസാണെന്ന വ്യാജേനയാണ് യുവതിയിൽ നിന്ന് പണം തട്ടിയത്. യുവതിയുടെ പേരിലെത്തിയ പാർസലിൽ ലഹരി വസ്തുക്കളുണ്ടെന്നും അറസ്‌റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

കേസിൽ നിന്ന് ഒഴിവാക്കിത്തരാമെന്നറിയിച്ച് നവംബർ 23 മുതൽ 26 വരെ പണം തട്ടി.യുവതി സ്വർണം പണയപ്പെടുത്തിയും പണം നൽകി. പിന്നീട് ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ഭർത്താവ് പറഞ്ഞപ്പോഴാണ് യുവതി, താൻ തട്ടിപ്പിനിരയായ കാര്യം മനസ്സിലാക്കിയത്. തുടർന്ന് യുവതി പന്തീരാങ്കാവ് പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )