ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾ ആലപ്പുഴയിൽ പിടിയിൽ

ഓൺലൈൻ തട്ടിപ്പ്: കോഴിക്കോട് സ്വദേശികൾ ആലപ്പുഴയിൽ പിടിയിൽ

  • പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡുചെയ്തു

കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടുപേരെ ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്തു. മാന്നാർ സ്വദേശിയിൽനിന്ന് 2.67 കോടി രൂപ തട്ടിയ കേസിൽ പ്രതിയായ താമരശേരി കരുവൻപൊയിൽ പടിഞ്ഞാറെ തൊടിയിൽ മുഹമ്മദ് മിസ്ഫിറും (20) വെൺമണിയിലെ യുവാവിൽനിന്ന് 1.3 കോടി തട്ടിയ സംഭവത്തിൽ വെൺമണി പൊലീസ് സ്റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത കേസിൽ ചാത്തമംഗലം പഞ്ചായത്ത് മൂന്നാംവാർഡിൽ മുണ്ടോട്ട് പൊയിൽ ജാബിറുമാണ് (19) അറസ്റ്റിലായത്.

എസ് ഐമാരായ അഗസ്‌റ്റിൻ വർഗീസ്, എ സുധീർ, എഎസ്ഐ ഹരികുമാർ, എസ് ‌സിപിഒ ബൈജുമോൻ, സിപിഒ എൻ നസീബ് എന്നിവരടങ്ങിയ സംഘമാണ് കോഴിക്കോട് കൊടുവള്ളിയിൽനിന്ന് പ്രതികളെ അറസ്‌റ്റ് ചെയ്തത്. ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാൻഡുചെയ്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )