ഓൺലൈൻ തട്ടിപ്പ്; പൂനൂർ സ്വദേശിക്ക് നഷ്ടമായത് 17,140 ദിർഹം

ഓൺലൈൻ തട്ടിപ്പ്; പൂനൂർ സ്വദേശിക്ക് നഷ്ടമായത് 17,140 ദിർഹം

  • ഒ ടി പി എന്റർ ചെയ്യാതെയും പണം നഷ്ടമായി

ദുബായ് : ഓൺലൈൻ തട്ടിപ്പിലൂടെ കഴിഞ്ഞ ദിവസം കോഴിക്കോട് പൂനൂർ സ്വദേശിക്ക് നഷ്‌ടമായത് 17,140 ദിർഹം. സാലിക് പേയ്മെന്റ്റ് നടത്തുന്നതിന് ഓൺലൈനിൽ നടത്തിയ സെർച്ചിലൂടെ ലഭിച്ച ലിങ്കിൽ പെയ്മെന്റ്റ് നടത്തിയതിന് ശേഷമാണ് ക്രെഡിറ്റ് കാർഡിൽ നിന്ന് ക്യാഷ് നഷ്ട‌മായത്. ഇത്തിസലാത്ത് ക്വിക്ക് പേ എന്ന പേരിലാണ് 100 ദിർഹം സാലിക്കിന് പേയ്മെന്റ്എടുത്തത്.
അതിന് ശേഷം 17,140 ദിർഹം സ്മാർട്ട് ദുബൈ ഗവൺമെൻ്റ് എന്ന പേരിൽ പിൻവലിക്കപ്പെട്ടു. തുടർന്ന് 14,810 ദിർഹം കൂടി പിൻവലിക്കാനുള്ള ശ്രമം ഉണ്ടായി. എന്നാൽ ക്രെഡിറ്റ് കാർഡിൽ ബാലൻസ് ഇല്ലാത്തത് കാരണം അത് നടന്നില്ല.

അർധരാത്രിയിൽ നടന്ന ട്രാൻസാക്ഷൻ അൽപസമയത്തിന് ശേഷമാണ് ശ്രദ്ധയിലെത്തുന്നത്. ഉടൻ ബേങ്കുമായി ബന്ധപ്പെടുകയും ശേഷം പോലീസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.സാധാരണ പേയ്മെൻ്റുകൾക്ക് ഒ ടി പി പോലുള്ളവ എന്റർ ചെയ്യാതെയാണ് പണം നഷ്ടമായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )