
ഓൺലൈൻ തട്ടിപ്പ്; യുവതി അറസ്റ്റിൽ
- തട്ടിപ്പ് നടത്തി വിദേശത്തേക്ക് പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു
കോഴിക്കോട്: ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് അഞ്ചേ മുക്കാൽ കോടി രൂപ തട്ടിയെന്ന പരാതിയിൽ യുവതിയെ അറസ്റ്റ് ചെയ്തു. പന്തീരങ്കാവ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി മലപ്പുറം വക്കല്ലൂർ പുളിക്കൽ ഫാത്തിമ സുമയ്യ (25) യെയാണ് ബംഗളൂരു വിമാനത്താവള ത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് നടത്തി വിദേശത്തേക്ക് പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. പ്രതി ബുധനാഴ്ച ബംഗളൂരുവിലെത്തിയപ്പോൾ വിമാനത്താവള അധികൃതർ തടഞ്ഞുവച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കേസിൽ മറ്റൊരു പ്രതി ഫാത്തിമ സുമയ്യയുടെ ഭർത്താവ് ഫൈസൽ ബാബു വിദേശത്താണ്. ഇയാളുടെ അറസ്റ്റിന് നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു.
CATEGORIES News
