ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് കേന്ദ്രം

ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന് കേന്ദ്രം

  • അഞ്ച് ദിവസത്തേക്കാണ് തടസം നേരിടുക

ന്യൂഡൽഹി: ഓൺലൈൻ പാസ്പോർട്ട് സേവനങ്ങൾ അഞ്ച് ദിവസത്തേക്ക് തടസപ്പെടുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പാസ് പോർട്ട് അപേക്ഷകൾ നൽകാനുള്ള പോർട്ടലിൽ അറ്റകൂറ്റപ്പണി നടക്കുന്നതിനാലാണ് സേവനങ്ങൾ തടസ്സപ്പെടുക. ഈ സമയത്ത് പുതിയ അപേക്ഷകൾ നൽകാനാവില്ല.

നിലവിലുള്ള അപ്പോയിൻമെന്റുകൾ മറ്റൊരു ദിവസത്തേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ രാത്രി എട്ട് മണിമുതൽ സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് സേവനങ്ങൾ തടസപ്പെടുക. സൈറ്റിന് എപ്പോഴും നടത്തുന്ന അറ്റകൂറ്റപ്പണികളുടെ ഭാഗമായാണ് ഇക്കുറിയും സേവനങ്ങൾ തടസപ്പെടുന്നതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു.

നേരത്തെ തന്നെ പാസ്പോർട്ട് സേവ കേന്ദ്രങ്ങൾക്ക് അറ്റകുറ്റപ്പണി സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് അനുസരിച്ചുള്ള ക്രമീകരണം അവർ ഒരുക്കും. അതിനാൽ പൊതുജനങ്ങൾക്ക് ഇതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നതന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അപ്പോയിൻമെന്റുകൾ എടുക്കുന്നതിനും പുതിയ പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നതിനും നിലവിലുള്ളവ പുതുക്കുന്നതിനുമാണ് ഓൺലൈൻ പാസ്പോർട്ട് പോർട്ടൽ ഉപയോഗിക്കുന്നത്. സാധാരണ 30 ദിവസം മുതൽ 45 വരെ ദിവസമെടുത്താണ് പാസ്പോർട്ട് നൽകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )