
ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് ഇ-വേ ബിൽ-ധനമന്ത്രി
- ജിഎസ്‌ടി കൗൺസിലിൻ്റേതാണ് തീരുമാനം
തിരുവനന്തപുരം : ആമസോൺ, ഫ്ലിപ്‌കാർട്ട് പോലുള്ള ഇ കോമേഴ്സ്, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇ-വേ ബിൽ നൽകേണ്ടിവരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ . ജിഎസ്ടി കൗൺസിലിൻ്റേതാണ് തീരുമാനം. ഇതിലൂടെ വലിയ വരുമാനമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ നിരന്തര ആവശ്യപ്രകാരമാണ് തീരുമാനമെന്നും മന്ത്രി.

ജിഎസ്ടി ഇന്റലിജൻസ് പരിശോധനയിലൂടെ ഇതുവരെ 450 കോടിരൂപ സംസ്ഥാന ഖജനാവിലെത്തി. നടപ്പ് സാമ്പത്തിക വർഷം ജനുവരി 31 വരെ തനത് നികുതി വരുമാനമായി 62,982.99 കോടി രൂപ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇത് 59,402.81 കോടിയാണ് ലഭിച്ചത്.
CATEGORIES News