
ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് ഐഡി കാർഡും ഇൻഷുറൻസും
- രാജ്യത്തെ ഒരു കോടിയോളം വരുന്ന ഗിഗ് തൊഴിലാളികൾക്ക് ഉപകാരമാകും
ന്യൂഡൽഹി:രാജ്യത്തെ ഓൺലൈൻ ഫുഡ് ഡെലിവറി തെഴിലാളികൾക്ക് (ഗിഗ് വർക്കേഴ്സ്) ആശ്വാസം നൽകി കേന്ദ്ര ബജറ്റ്. അസംഘടിത തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇ-ശ്രം പോർട്ടലിൽ ഇവരെ ഉൾപ്പെടുത്തുകയും, തിരിച്ചറിയൽ കാർഡുകൾ നൽകുകയും ചെയ്യുമെന്ന് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു കോടിയോളം വരുന്ന ഗിഗ് തൊഴിലാളികൾക്ക് ഇത് ഉപകാരമാകും.

തൊഴിലാളികൾക്ക് ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കും.ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മാത്രമല്ല, ആയുഷ്മാൻ ഭാരത്, ആക്സിഡന്റ്റൽ സുരക്ഷ, ലൈഫ് ഇൻഷുറൻസ് എന്നീ പരിരക്ഷകൾ കൂടി ഇവർക്ക് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ ആലോചനയിലുണ്ടെന്നും കേന്ദ്രമന്ത്രി ബജറ്റ് വേളയിൽ വ്യക്തമാക്കി.