ഓർമ്മയിലെ തിരഞ്ഞെടുപ്പ് കാലങ്ങൾ

ഓർമ്മയിലെ തിരഞ്ഞെടുപ്പ് കാലങ്ങൾ

🖋️അഡ്വ. കെ.ടി.ശ്രീനിവാസൻ

1977 ലാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ്‌ അധികാരത്തിൽ നിന്നും പുറത്താകുന്നത്.
234 സീറ്റ് നേടിയാണ് ജനതാസഖ്യം അധികാരമേറിയത്. രാജ്യം അനുഭവിച്ച ജനാധിപത്യവിരുദ്ധ കൊടും ക്രൂരതകൾക്ക് അതോടെ വിരാമമായി. ഇന്ദിരാ ഗവൺമെന്റിന്റെ ജനാധിപത്യ ഹത്യക്കും, കൊടും പാതകങ്ങൾക്കും എതിരായി പോരാടിയ “പാവങ്ങളുടെ പടത്തലവൻ” മഹാനായ എകെജിയുടെ മരണവാർത്തയും അന്നേ ദിവസത്തെ പത്രത്തിൽ ഉണ്ട്. ഓർമ്മയുടെ അവസാനനാളം അണയുന്നതുവരെയും എകെജി തന്നോടൊപ്പം ആശുപത്രിയിൽ ഉള്ളവരോട് ചോദിച്ചത് ഒരേയൊരു ചോദ്യമാണ്…. “ഇന്ദിര തോറ്റോ?”
കാലം ഒന്നിനോടും കണക്ക് ചോദിക്കാതിരുന്നിട്ടില്ല… എല്ലാ ഏകാധിപതികളേയും കാത്തിരിക്കുന്ന ഒരു ദിനമുണ്ട്…

1977 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നും രാജ് നാരായണനോട്
പരാജയപ്പെട്ട ഇന്ദിരാഗാന്ധി വളരെ താമസിയാതെ തന്നെ കർണ്ണാടകയിലെ ചിക്മാംഗ്ലൂരിൽ നിന്നുമുള്ള ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു ലോകസഭയിലെത്തി. എന്നാൽ ഏറെ വൈകാതെ 1978 ഡിസംബർ മാസം ഇന്ദിര പ്രധാനമന്ത്രിയായിരുന്ന കാലത്ത് അവർ ചെയ്ത ഒട്ടനവധി ജനാധിപത്യവിരുദ്ധമായ ചെയ്തികളിൽ അവരെ ലോക്സഭ വിചാരണ ചെയ്യുകയും, അവരുടെ അക്കാലത്തെ
നടപടികൾ ജനാധിപത്യത്തിന്റെ പരമോന്നത സഭയായ ലോകസഭയുടെ അവകാശലംഘനത്തിന് കാരണമായി എന്ന് കണ്ടെത്തുകയും ചെയ്തു. ലോകസഭ അവരെ കുറ്റക്കാരിയായി വിധിക്കുകയും, ലോക്സഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു
1978 ഡിസംബർ 19ന് ലോക്സഭ സ്പീക്കറുടെ വാറണ്ട് പ്രകാരം ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തു തീഹാർ ജയിലിൽ അടയ്ക്കുകയും ചെയ്തു. നാളതുവരെയുള്ള ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായായിരുന്നു ഒരു മുൻ പ്രധാനമന്ത്രി ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )