ഓർമ്മയിലെ തിരഞ്ഞെടുപ്പ് കാലങ്ങൾ(2)

ഓർമ്മയിലെ തിരഞ്ഞെടുപ്പ് കാലങ്ങൾ(2)

✒️അഡ്വ. കെ.ടി.ശ്രീനിവാസൻ

നോപകാരപ്രദമായ നടപടികളും തീരുമാനങ്ങളും ഏറെ കൈകൊണ്ടെങ്കിലും ജനതാപരീക്ഷണം തികഞ്ഞ പരാജയമായിരുന്നു.ഏതാണ്ട് 3വർഷത്തോളം നീണ്ടുനിന്ന അടിയന്തിരാവസ്ഥയുടെ കാളരാത്രികളിൽ നിന്നുള്ള മോചനമായെങ്കിലും തമ്മിലടിയും കുതികാൽവെട്ടും, ആശയ വൈരുധ്യവും ജനം വാശിയോടെ അധികാരത്തിലേറ്റിയ ആ സർക്കാരിനെ അധികാരത്തിലേറി വളരെ വൈകുംമുൻപേ തകർത്തുകളഞ്ഞു.വ്യത്യസ്ത ആശയങ്ങളുള്ള വിവിധ പാർട്ടികൾ ഒന്നുചേർന്നുണ്ടായ പാർട്ടിക്കുള്ളിൽ അവരൊക്കെ വേറെ വേറെ പാർട്ടികളായും,വേറെ വേറെ സർക്കാരുകളായും നിലക്കൊണ്ടു. ഇന്ദിരയെ തോൽപ്പിച്ച രാജ് നാരായണനായിരുന്നു മൊറാർജിയുടെ പ്രധാനവിമർശകൻ.


സിണ്ടിക്കറ്റ് കോൺഗ്രസ്കാരും, വിവിധ സോഷ്യലിസ്റ്റ്ഗ്രൂപ്പ്‌ കാരും, ജനസംഘകാരും പരസ്പരം പോരടിച്ചു. ജനതയിലെ മുൻ ജനസംഘകാരുടെ ആർഎസ്എസ് ആഭിമുഖ്യത്തെ ചരൺസിങ്ങും,കമ്മ്യൂണിസ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ് )യും പാർലമെന്റിൽ വലിയ ചർച്ചയാക്കിമാറ്റി . ഏറെ കഴിവുറ്റ,പ്രഗത്ഭരെ കൊണ്ടു സമ്പന്നമായ നേതൃത്വനിര ഉണ്ടായിരുന്നെങ്കിലും അവർ തമ്മിൽ അഭിപ്രായ ഐക്യം സാധ്യമായില്ല. അസംതൃപ്തരെ ഒപ്പം ചേർത്ത് ചരണും, രാജ്നാരായണനും ചരട് വലിച്ചു. ജോർജ്ഫെർണ്ണാണ്ടസും കൂടെ ചേർന്നു. സർക്കാരിനെ താഴെയിറക്കാൻ കാത്തിരുന്ന ഇന്ദിരാഗാന്ധി ഒരുക്കിയ തന്ത്രപരമായ കുരുക്കിൽ ഇവർ ചെന്നു വീണു. അങ്ങിനെ ചരിത്രത്തിലെ ആദ്യ കൊൺഗ്രസ്സേതര സർക്കാർ കാലം തെറ്റി നിലംപൊത്തി.
1979 ജൂലൈ മാസം 15നു രാത്രി 8മണിയോടെ മൊറാർജി രാഷ്‌ട്രപതി നീലം സഞ്ജീറെഡ്‌ഡിക്ക് തന്റെ രാജി സമർപ്പിച്ചു.

തുടരും…

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )