
ഔദ്യോഗിക വസതിയിൽ നിന്ന് പടിയിറങ്ങി അരവിന്ദ് കെജ്രിവാൾ
- കുടുംബത്തിനൊപ്പം പാർട്ടി ആസ്ഥാനത്തിനടുത്തുള്ള ബംഗളാവിലേക്കായിരിക്കും കെജ്രിവാൾ താമസം മാറുക
ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഔദ്യോഗിക വസതിയിൽ നിന്ന് പടിയിറങ്ങി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ഡൽഹി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം 2015- മുതൽ കെജ്രിവാൾ ഇവിടെയാണ് താമസിച്ചിരുന്നത്. കുടുംബത്തിനൊപ്പം പാർട്ടി ആസ്ഥാനത്തിനടുത്തുള്ള ബംഗളാവിലേക്കായിരിക്കും കെജ്രിവാൾ താമസം മാറുക.
എഎപിയുടെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എം.പിയായ അഷോക് മിത്തലിന് നൽകിയിരുന്ന വസതിയിലേക്കായിരിക്കും കെജ്രിവാൾ താമസം മാറുക. ഔദ്യോഗിക വസതിയിൽ നിന്ന് പടിയിറങ്ങുകയാണെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചതോടെ നിരവധി എഎപി നേതാക്കൾ തങ്ങളുടെ വസതി വിട്ടുതരാമെന്ന ഐക്യദാർഢ്യവുമായി രംഗത്തു വന്നിരുന്നു.
TAGS DELHI