കക്കയം ഡാമിൽ ബ്ലൂ അലർട്ട്

കക്കയം ഡാമിൽ ബ്ലൂ അലർട്ട്

  • പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 39.65 മീറ്റർ ആയി കൂടി

കൂരാച്ചുണ്ട്:മഴ പെയ്‌തതിനെ തുടർന്ന് ഡാം വൃഷ്‌ടി പ്രദേശങ്ങളിൽ കക്കയം ജലവൈദ്യുത പദ്ധതിയുടെ കക്കയം, കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമുകളിലും ജലനിരപ്പ് വർധിച്ചു. കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലവൽ ആയ 755.70 മീറ്ററായി കൂടി. 757.50 മീറ്ററാണ് റെഡ് അലർട്ട്. അതിശക്‌തമായ മഴ പെയ്‌താൽ ഡാമിലെ ജലനിരപ്പ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.

ഇന്നലെ പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 39.65 മീറ്റർ ആയി കൂടി. ഡാം മേഖലയിൽ ഇന്നലെ വൈകിട്ട് വരെ ശക്തമായ മഴ ഉണ്ടായിരുന്നില്ല. പെരുവണ്ണാമൂഴി പദ്ധതിയിൽ വൈദ്യുതി ഉൽപാദനവും മികച്ച തോതിൽ നടക്കുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )