
കക്കയം; വിനോദ സഞ്ചാരികൾക്ക് സൗകര്യമില്ല
- ഉദ്ഘാടനം ചെയ്ത ടേക്ക് എ ബ്രേക്ക് ശുചിമുറി ഇപ്പോഴും തുറന്നു കൊടുത്തിട്ടില്ല
കൂരാച്ചുണ്ട്:സഞ്ചാരികൾ ധാരാളമായെത്തുന്ന കക്കയം ടൂറിസ്റ്റ് കേന്ദ്രത്തിൽ ശുചിമുറി സൗകര്യമില്ല. കക്കയം ഹൈഡൽ ടൂറിസം സെന്ററിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കഴിഞ്ഞ 12ന് ഉദ്ഘാടനം ചെയ്ത ടേക്ക് എ ബ്രേക്ക് ശുചിമുറി ഇപ്പോഴും തുറന്നു കൊടുത്തിട്ടില്ല.
കെട്ടിടത്തിലേക്ക് വെള്ളം എത്തിക്കാൻ സംവിധാനമില്ലാത്തതാണ് വൈകുന്നതിന് കാരണം. ശുചിമുറി നിർമിച്ചത് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവഴിച്ചാണ്. കെട്ടിടം നിർമിച്ചത് ടൂറിസ്റ്റ് കേന്ദ്രത്തിൽ ദിവസേന എത്തുന്ന നൂറുകണക്കിനു വിനോദ സഞ്ചാരികളുടെ സൗകര്യത്തിനു വേണ്ടിയാണിത്.
ഉദ്ഘാടനം കഴിഞ്ഞ് 10 ദിവസത്തിനു ശേഷവും തുറന്നിട്ടില്ല. ടേക്ക് എ ബ്രേക്ക് പ്രവർത്തന ചുമതല കുടുംബശ്രീ യൂണിറ്റിനെ ഏൽപിക്കണമെന്നും സഞ്ചാരികൾക്ക് ഉടൻ തുറന്നു കൊടുക്കണമെന്നും കക്കയം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടിട്ടുണ്ട്.ചടങ്ങിൽ ബേബി തേക്കാനത്ത് അധ്യക്ഷത വഹിച്ചു. മെംബർ ഡാർലി ഏബ്രഹാം, ആൻഡ്രൂസ് കട്ടിക്കാന, കുഞ്ഞാലി കോട്ടോല, ചാക്കോ വല്ലയിൽ, നിസാം കക്കയം എന്നിവർ സംസാരിച്ചു.