
കക്കാടിന്റെ ഓർമ്മയിൽ ജന്മനാട്
- സാഹിത്യനിരൂപകൻ മോഹനൻ ചേനോളി മുഖ്യപ്രഭാഷണം നടത്തി
കൂട്ടാലിട: എൻ.എൻ. കക്കാടിൻ്റെ ഓർമ്മയിൽ നാട് കവിതയാൽ നിറഞ്ഞു.
കക്കാട് ഇല്ലത്തുനടന്ന ‘സഫലമീയോർമ്മ’ സാഹിത്യ സല്ലാപം ജില്ലാ ഡിഡിഇ മനോജ് മണിയൂർ ഉദ്ഘാടനം ചെയ്തു.
എൻ.എൻ. കക്കാടിൻ്റെ ഓർമ്മകൾ പങ്കുവെക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയും കലാസാംസ്കാരിക ഗ്രന്ഥശാലാപ്രവർത്തകരും വിദ്യാർഥികളും, അധ്യാപകരും ജനപ്രതിനിധികളും കവിയുടെ ജന്മഗൃഹത്തിൽ ഒത്തുചേർന്നു. കവിയുടെ കുടുംബാംഗങ്ങളോടൊപ്പം സാഹിത്യസല്ലാപത്തിൽ പങ്കെടുത്തു. കോട്ടൂർ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷൈൻ അധ്യക്ഷനായി. പിന്നണിഗായകൻ അജയ് ഗോപാൽ മുഖ്യാതിഥിയായി.
സാഹിത്യനിരൂപകൻ മോഹനൻ ചേനോളി മുഖ്യപ്രഭാഷണം നടത്തി. കക്കാടിൻ്റെ മകൻ ശ്യാംകുമാർ കക്കാട് ഓർമ്മകൾ പങ്കുവെച്ചു. പേരാമ്പ്ര ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.വി. പ്രമോദ്, തോടന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. വിനോദ്, വിദ്യാരംഗം ജില്ലാ കോഡിനേറ്റർ ബിജു കാവിൽ, അസി. കോഡിനേറ്റർ വി.എം. അഷറ ഫ്, രഞ്ജിഷ് ആവള, രാജൻ നരയംകു ളം, ഇല്ലത്ത് പ്രകാശൻ, ടി.കെ. നൗഷാദ്, ആർ. നിഷ, മേപ്പാടി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസന്ന നമ്പൂതിരി, എൻ.എസ്. പ്രണവ്, ജ്യോതി അനൂപ്, മധുസൂദനൻ ചെറുക്കാട് എന്നിവർ കവിത അവതരിപ്പിച്ചു.