
കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ
- പ്രതികളിൽ നിന്ന് 10.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു
കോഴിക്കോട് :കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. ഒഡീഷ സ്വദേശികളായ രമേശ് ബാരിക്ക് (34),ആകാശ് ബലിയാർ സിങ് (35) എന്നിവരെയാണ് ഡൻസാഫ് ടീമും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടിയത്.

പ്രതികളിൽ നിന്ന് 10.5 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വൻതോതിൽ ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറുപൊതികളിലാക്കി വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.പ്രതികൾ പകൽ ജോലിക്ക് പോയി പുലർച്ചെയും രാത്രിയും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു . സിറ്റി നർക്കോട്ടിക് സെൽ അസി.കമ്മീഷണർ കെ.എ ബോസ്, ഡൻസാഫ് എസ്ഐ മനോജ് ഇടയേടത്ത്, എസ്ഐ കെ അബ്‌ദുറഹ്മാൻ, മെഡിക്കൽ കോളേജ് എസ്ഐമാരായ വി ആർ അരുൺ, സി സന്തോഷ്, പി രാജേഷ് തുടങ്ങിയവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.
CATEGORIES News