കഞ്ചാവുമായി കല്ലായി സ്വദേശി പിടിയിൽ

കഞ്ചാവുമായി കല്ലായി സ്വദേശി പിടിയിൽ

  • മുഖദാർ സ്വദേശി സമ്മുവീട്ടിൽ അബ്ദു‌ൾ സമദി(46)നെയാണ് ചെമ്മങ്ങാട് പോലീസ് പിടികൂടിയത്.

കോഴിക്കോട് : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 23 ഗ്രാം കഞ്ചാവുമായി കല്ലായി സ്വദേശി പിടിയിൽ. മുഖദാർ സ്വദേശി സമ്മുവീട്ടിൽ അബ്ദു‌ൾ സമദി(46)നെയാണ് ചെമ്മങ്ങാട് പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച‌ മുഖദാർ മേടപ്പറമ്പ് ഫുട്പാത്തിൽവെച്ച്, ചെമ്മങ്ങാട് പട്രോളിങ് ഡ്യൂട്ടിക്കിടെ വന്ന പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിപ്പോവാൻ ശ്രമിക്കുകയായിരുന്നു പ്രതി.പിടികൂടി പരിശോധിച്ചപ്പോൾ കൈയിൽനിന്ന് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ എസ്ഐ ജെയിൻ, എസിപിഒമാരായ വിനീഷ്, ജിതേഷ്, പ്രതീഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )