കഞ്ചാവുമായി തൊട്ടിൽപാലത്ത്          രണ്ടു പേർ പിടിയിൽ

കഞ്ചാവുമായി തൊട്ടിൽപാലത്ത് രണ്ടു പേർ പിടിയിൽ

  • ഒഡീഷയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കുറ്റ്യാടി മേഖലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെകണ്ണികളാണ് ഇവരെന്ന് പോലീസ്

തൊട്ടിൽപാലം: സ്‌കൂട്ടറിൽ ഒളിപ്പിച്ചു കടത്തിയ ആറു കിലോ കഞ്ചാവുമായി തൊട്ടിൽപാലത്ത് രണ്ടുപേർ പിടിയിൽ.പൂതംപാറ വയലിൽ ജോസഫ് (23), ചൊത്തക്കൊല്ലി വയലിൽ ആൽബിൻ തോമസ് (22), എന്നിവരെയാണ് റൂറൽ എസ്പ‌ിയുടെ സ്പെഷൽ സ്ക്വാഡും തൊട്ടിൽപാലം പോലീസും ചേർന്ന് പിടികൂടിയത്. കെ.എൽ 60 ജെ 191 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

ഒഡീഷയിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കുറ്റ്യാടി മേഖലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെകണ്ണികളാണ് ഇവരെന്ന് പോലീസ് പറയുന്നു. റൂറൽ എസ‌ിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം ചൂരണിയിൽ നിന്നാണ് ഇവർ വലിയിലായത്. പിടികൂടിയ കഞ്ചാവിന് രണ്ടു ലക്ഷം രൂപയോളം വിലവരും. സ്പെഷൽ സ്ക്വാഡ് എസ്ഐ മനോജ്കുമാർ രാമത്ത്, തൊട്ടിൽപാലം എസ്ഐ അൻവർഷാ, എഎസ്ഐമാരായ വി.വി.ഷാജി, വി.സി.ബിനീഷ്, സദാനന്ദൻ വള്ളിൽ, മുനീർ, എസ്‌സിപിഒ ഷാഫി, സിപിഒ അഖിലേഷ് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )