
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
- 200 ഗ്രാം കഞ്ചാവും സൻടുവിൽനിന്ന് 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു
വടകര:കഞ്ചാവുമായി രണ്ടിടങ്ങളിൽ നിന്നായി രണ്ടുപേരെ വടകര എക്സൈസ് പിടികൂടി. എറണാകുളം വാഴക്കാല തൃക്കാക്കര സ്വദേശി കണ്ണാംമുറി വീട്ടിൽ ദിനേശൻ (62), ഇരിങ്ങൽ അയനിക്കാട് ആവിതാരേമ്മൽ സൻടു (31) എന്നിവരെയാണ് എക്സൈസ് പിടികൂടിയത് .

ദിനേശനിൽനിന്ന് 200 ഗ്രാം കഞ്ചാവും സൻടുവിൽനിന്ന് 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ദേശീയപാതയിൽ കോട്ടക്കടവ് ബസ് സ്റ്റോപ്പിന് അടുത്ത്നിന്ന് ദിനേശനും പാലോളിപ്പാലം ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് സൻടുവും പിടിയിലായി.അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രമോദ് പുളിക്കൂൽ, പ്രിവൻ്റിവ് ഓഫിസർ (ഗ്രേഡ്) എൻ.എം. ഉനൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

CATEGORIES News