കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ

  • ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു

കോഴിക്കോട്:കഞ്ചാവ് വലിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ . പൊക്കുന്ന് കുറ്റിയിൽ താഴം സ്വദേശി പള്ളിക്കണ്ടി വീട്ടിൽ ഫൈജാസി (33) നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത് .സംഭവം നടന്നത് പെരുമണ്ണ ബസ്സ് സ്‌റ്റാന്റിൽ വെച്ചായിരുന്നു.

എസ്ഐ സുഭാഷ് ചന്ദ്രൻ, സിപിഎം നിഷാന്ത്, ഹോംഗാർഡ് അനീഷ് എന്നിവരാണ് ഫൈജാസിന്റെ പക്കൽനിന്ന് പകുതി വലിച്ച കഞ്ചാവ് ബീഡി കണ്ടെത്തിയത്. അസ്വാഭാവികമായി പെരുമാറിയ പ്രതിയെ ചോദ്യം ചെയ്ത‌പ്പോൾ കഞ്ചാവ് വലിച്ചതായി സമ്മതിക്കുകയായിരുന്നു.

ഫൈജാസിനെ അറസ്റ്റ് ചെയ്ത പൊലീസ് ബസും കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള റിപ്പോർട്ട് നൽകുമെന്ന് പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.ഫൈജാസിനെതിരെ അടിപിടിക്കേസും നിലവിലുണ്ട്

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 )