കണ്ടൽക്കാടിനും തീരത്തിനും കോട്ടംതട്ടാതെയുള്ള സൗന്ദര്യവത്കരണം അനിവാര്യം

കണ്ടൽക്കാടിനും തീരത്തിനും കോട്ടംതട്ടാതെയുള്ള സൗന്ദര്യവത്കരണം അനിവാര്യം

  • പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കുക, ഒളോപ്പാറ ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല.

ചേളന്നൂർ: 2020 ജൂലായിൽ ഡിടിപിസി, ഇറിഗേഷൻ, മലിനീകരണ നിയന്ത്രണബോർഡ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഒളോപ്പാറയിലെത്തി പരിശോധന നടത്തി. മാസ്റ്റർപ്ലാനും വിശദമായ പദ്ധതിയും തയ്യാറാക്കാൻ കൺസൽട്ടന്റിനെ നിയമിക്കുന്നുതുൾപ്പെടെയുള്ള നടപടിയുമായി മുന്നോട്ടുപോവാൻ തീരുമാനിച്ചിരുന്നു. ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ 2021 ജൂലായിലും ഒളോപ്പാറ സന്ദർശിച്ചിരുന്നു. കക്കോടി, ചേളന്നൂർ, തലക്കുളത്തൂർ ഗ്രാമപ്പഞ്ചായത്തുകൾ അതിർത്തിപങ്കിടുന്ന ഒളോപ്പാറ ടൂറിസം പദ്ധതിയിൽ മൂന്ന് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി വിവിധ വകുപ്പുകളുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി വികസനപ്രവർത്തനം നടത്തുമെന്നും പറഞ്ഞിരുന്നു. കണ്ടൽക്കാടിനും തീരത്തിനും കോട്ടംതട്ടാതെയുള്ള സൗന്ദര്യവത്കരണം, പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കുക, ഒളോപ്പാറ ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )