കണ്ണാടി ഡബിൾഡക്കറുമായി കെ.എസ്.ആർ.ടി.സി

കണ്ണാടി ഡബിൾഡക്കറുമായി കെ.എസ്.ആർ.ടി.സി

  • മുകൾ നിലയിൽ 38 പേർക്കും താഴെ 12 പേർക്കും സീറ്റുണ്ട്

മൂന്നാർ :മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പുറത്തെ കാഴ്ച്ചകൾ ആസ്വദിക്കാൻ കഴിയുന്ന റോയൽ വ്യൂ ഡബിൾഡക്കർ പുറത്തിറക്കി കെ.എസ്.ആർ.ടി.സി.ബസിന്റെ മുകൾവശത്തും, വശങ്ങളിലും സുതാര്യമായ ഗ്ലാസ് പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്.മുകൾ നിലയിൽ 38 പേർക്കും താഴെ 12 പേർക്കും സീറ്റുണ്ട്. മ്യൂസിക് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.

കുടിവെള്ളം, ലഘുപാനീയങ്ങൾ എന്നിവ ബസിൽ ലഭിക്കും. തിരുവനന്തപുരത്ത് ബസ് അനാവരണം ചെയ്തു. പത്തുദിവസത്തിനുശേഷം മൂന്നാറിലേക്കു കൊണ്ടുപോകും. തുടർന്ന് മൂന്നാറിലാകും ബസ് ഓടിക്കുക. മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ബസ് ഉദ്ഘാടനം ചെയ്‌തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )