കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ വീട്ടറിവ്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ വീട്ടറിവ്

  • സ്ട്രെസ്, അമിതമായ സ്ക്രീൻ ഉപയോഗം, ഉറക്കകുറവ് തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്

ണ്ണിന് ചുറ്റുമുള്ള കറുപ്പ്‌ നിറം സാധാരണയായി ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. സ്ട്രെസ്, അമിതമായ സ്ക്രീൻ ഉപയോഗം, ഉറക്കകുറവ്, തുടങ്ങി പല കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നത്. കണ്ണിന് അടിയിലെ കറുപ്പ് മറികടക്കാനുള്ള മാർഗങ്ങൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്. കുറഞ്ഞ ചിലവിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയാവുന്ന പൊടിക്കൈകൾ ഇവയൊക്കെയാണ്.

ഉരുളക്കിഴങ്ങ്: കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ മികച്ചൊരു മാർഗമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ ചർമ്മത്തിലെ പാടുകളും അതുപോലെ നിറവ്യത്യാസവുമൊക്കെ മാറ്റാൻ സഹായിക്കുന്നതാണ്. പേസ്റ്റ് രൂപത്തിൽ ഉരുളക്കിഴങ്ങ് കണ്ണിന് ചുറ്റും പുരട്ടുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറ്റാൻ സഹായിക്കും.

കാപ്പിപ്പൊടി: ചർമ്മത്തിൽ നല്ലൊരു സ്ക്രബറായി പ്രവർത്തിക്കാനുള്ള കഴിവ് കാപ്പിപൊടിയ്ക്കുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. അതിനാൽ തന്നെ കാപ്പിപ്പൊടി വെള്ളത്തിലോ പാലിലോ ചാലിച്ചതിന് ശേഷം കണ്ണിന് ചുറ്റും പുരട്ടിയാൽ കണ്ണിലെ കറുപ്പ്‌ നിറം മാറി കിട്ടും.

കണ്ണിന് ചുറ്റുമുള്ള കറുപ്പ്‌ നിറം മാറിക്കിട്ടാൻ ഫേസ് പാക്ക് നിർമിക്കാനായി ഒരു ചെറിയ ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് എടുക്കുക. അതിന് ശേഷം അത് പിഴിഞ്ഞ് നീര് എടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ കാപ്പിപൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് കണ്ണിന് ചുറ്റുമിട്ട് ഒരു 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഒരാഴ്ച ചെയ്താൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറുന്നത് കാണാൻ സാധിക്കുന്നതാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )