കണ്ണൂർ-കോഴിക്കോട് റൂട്ടിലെ             സ്വകാര്യ  ബസ്  ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

കണ്ണൂർ-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

  • നാളെമുതൽ എല്ലാ ബസുകളും പതിവുപോലെ സർവ്വീസ് നടത്തുമെന്നും തൊഴിലാളികൾ വ്യക്തമാക്കി

കോഴിക്കോട് : കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ദീർഘദൂര സ്വകാര്യ ബസ് ജീവനക്കാർ രണ്ടുദിവസമായി തുടർന്ന പണിമുടക്ക് പിൻവലിച്ചു. വടകര എംഎൽഎ കെ.കെ.രമയുമായും എസ്പിയുമായും എംഎൽഎ ഓഫീസിൽ നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പണിമുടക്കിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് തൊഴിലാളി കൂട്ടായ്മ പ്രതിനിധികൾ പറയുന്നു.

അതേസമയം ഗതാഗതക്കുരുക്കിന് വഴിവെക്കുന്ന റോഡിലെ കുഴികൾ അടയ്ക്കാനുള്ള നടപടി മഴമാറിയാലുടൻ ആരംഭിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകിയതായി തൊഴിലാളികൾ പറഞ്ഞു. വെള്ളക്കെട്ട് രൂപപ്പെട്ട മൂരാട് ഓയിൽമിൽ, തിക്കോടി പോലുള്ള ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പണികഴിഞ്ഞ ദേശീയപാത ബസുകൾക്കായി തുറന്നുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ജൂലൈ പതിനഞ്ച് മുതലാണ് കണ്ണൂർ കോഴിക്കോട് റൂട്ടിലെ ബസുകളിലെ ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്. കഴിഞ്ഞ രണ്ടുദിവസം ഈ റൂട്ടിൽ ദീർഘദൂര ബസുകൾ ഒന്നും തന്നെ സർവ്വീസ് നടത്തിയിരുന്നില്ല. പണി മുടക്ക് പിൻവലിച്ച നിലയ്ക്ക് ഇന്ന് സർവ്വീസ് നടത്താൻ താൽപര്യമുള്ള ബസുകൾ നിരത്തിലിറങ്ങുമെന്നും നാളെമുതൽ എല്ലാ ബസുകളും പതിവുപോലെ സർവ്വീസ് നടത്തുമെന്നും തൊഴിലാളികൾ വ്യക്തമാക്കിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )