
കനത്തമഴ; പേരാമ്പ്ര മേഖലയിൽ വലിയ നാശം
- ബസ് സ്റ്റാൻഡ്, ചെമ്പ്ര റോഡ്, പൈതോത്ത് റോഡ് എന്നിവിടങ്ങളിലാണ് കുടുതൽ നഷ്ടം ഉണ്ടായത്
പേരാമ്പ്ര:കനത്ത മഴയെ തുടർന്ന് പേരാമ്പ്ര മേഖലയിൽ കനത്ത നാശനഷ്ടം ഉണ്ടായി.പേരാമ്പ്ര ടൗണിൽ വെള്ളം കയറിയതിനെതുടർന്ന് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കൂടാതെ ഇരുപതോളം കടകളിൽ വെള്ളം കയറി. ബസ് സ്റ്റാൻഡ്, ചെമ്പ്ര റോഡ്, പൈതോത്ത് റോഡ് എന്നിവിടങ്ങളിലാണ് കുടുതൽ നഷ്ടം ഉണ്ടായത്. ചെമ്പ്ര റോഡിൽ വെള്ളം കയറി പല വീടുകളിലും ആളുകൾ കുടുങ്ങുകയും ചെയ്തു.
ചെമ്പ്ര റോഡിലെ വി.ടി.അബ്‌ദുൽ ഖയ്യൂമിന്റെ വീട് പൂർണമായി വെള്ളത്തിലാവുകയും കാറും മറ്റു വാഹനങ്ങളും വെള്ളം കയറി നശിക്കുകയും ചെയ്തു.ചങ്ങരോത്ത് പഞ്ചായത്തിലെ 12,13,15 വാർഡുകളിലായി 21 വീടുകളിൽ വെള്ളം കയറുകയും ചെയ്തു .തുടർന്ന് കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് താമസം മാറ്റുകയും ചെയ്തു .
CATEGORIES News