
കനത്തമഴ; വീട് തകർന്നു
- കുടുംബത്തെ മകളുടെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു
വേളം:കനത്തമഴയിൽ വീട് തകർന്നു.വേളം ഗ്രാമപ്പഞ്ചായത്തിലെ തീക്കുനി ചന്തൻമുക്കി ലെ മത്തത്ത് കണ്ണന്റെ വീടാണ് തകർന്നത്.ബുധനാഴ്ച വൈകുന്നേരമുണ്ടായ കനത്തമഴയിലും കാറ്റിലും ആണ് വീട് നിലം പൊത്തിയത്. തകർന്നത് ഓടുമേഞ്ഞ വീടാണ്.
കുടുംബത്തെ മകളുടെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു. സിപിഎം ചേരാപുരം ലോക്കൽ സെക്രട്ടറി കെ. സുരേഷ്, വാർഡ് അംഗം കെ.കെ. ഷൈനി, ടി. അശോകൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
CATEGORIES News