
കനത്ത മഴയും കാറ്റും;വീടിനു മുകളിൽ മരം വീണു യുവതിക്ക് പരുക്ക്
- കനത്ത മഴയും കാറ്റും കാരണം പല പ്രദേശങ്ങളിലും നാശം വിതച്ചിട്ടുണ്ട്
ചെറുപുഴ:മീന്തുള്ളിയിൽ വീടിനു മുകളിൽ മരം വീണു യുവതിക്ക് പരുക്ക്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊച്ചുകരിയിൽ ശോഫിത (31) ആണു പരുക്കേറ്റിട്ടുള്ളത്. ഭർത്താവ് അഭിലാഷും, മകനും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കനത്ത മഴയും കാറ്റും കാരണം പല പ്രദേശങ്ങളിലും നാശം വിതച്ചിട്ടുണ്ട് . മരം കടപുഴകി വീടുകൾക്കു മേലും വൈദ്യുത ലൈനിലും വീണത് ആണ് കൂടുതൽ ഉണ്ടായ പ്രശ്നം. 19-ാം വാർഡിൽ വീട്ടിലെ കിണർ മഴയിൽ താഴുകയും ചെയ്തിട്ടുണ്ട്. കുമ്മങ്കോട്ട് കാറ്റിൽ വ്യാപകമായി വൈദ്യുത ലൈനുകൾ തകരുകയും ചെയ്തിട്ടുണ്ട് . ഈങ്ങോളി മുക്കിലും കോമത്തു കണ്ടി മുക്കിലും തെങ്ങുകൾ വീണാണ് വൈദ്യുതി ലൈനുകൾ തകർന്നത്.
CATEGORIES News