കനത്ത മഴയെ തുടർന്ന് കിണറിടിഞ്ഞു

കനത്ത മഴയെ തുടർന്ന് കിണറിടിഞ്ഞു

  • ചെങ്കല്ലുപയോഗിച്ച് കെട്ടിയ 16 കോൽ ആഴമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്

കൊടുവള്ളി :കനത്ത മഴ കാരണം വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം നടന്നത്. കൊടുവള്ളി നഗരസഭയിലെ നാലാം ഡിവിഷൻ പൊയിലങ്ങാടി ഓടർപൊയിൽ സുരേഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞത്.

ചെങ്കല്ലുപയോഗിച്ച് കെട്ടിയ 16 കോൽ ആഴമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. പമ്പിങ് മോട്ടോർ അടക്കമുള്ള ഉപകരണങ്ങളും കിണറിനടിയിലായി. വീടിൻ്റെ തറയോടു ചേർന്ന ഭാഗം ആണ് ഇടിഞ്ഞത്. ആയതിനാൽ നിലവിൽ വീടിനും ഭീഷണിയാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )