കനത്ത മഴ; കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി

കനത്ത മഴ; കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി

  • കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്

ചെന്നൈ: ദക്ഷിണ റെയിൽവെ മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇന്ന് പുറപ്പെടേണ്ട എറണാകുളം-ഹതിയ ധാർതി അബാ എക്സ്പ്രസ്, അഞ്ചിനുള്ള എറണാകുളം-ടാറ്റാ നഗർ എക്സ്പ്രസ്, ആറിന് പുറപ്പെടേണ്ട കൊച്ചുവേളി- ഷാലിമാർ എക്സ്പ്രസ്, ഏഴിന് പുറപ്പെടേണ്ട കന്യാകുമാരി-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, തിരുനെൽവേലി-പുരുലിയ എക്സ്പ്രസ് എന്നിവയുടെ സർവീസുകളും റദ്ദാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )