
കനത്ത മഴ; ജില്ലയിൽ പലഭാഗത്തും വെള്ളം കയറി
- വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി ഭാഗത്തും ചാലിയം ബീച്ചിലും കടലാക്രമണം ഉണ്ടായി
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ പലഭാഗത്തും വെള്ളം കയറുകയും ചിലയിടങ്ങളിൽ മരങ്ങൾ വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.കൂടാതെ കനത്തമഴയിൽ കടൽ പ്രക്ഷുബ്‌ധമായി. വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി ഭാഗത്തും ചാലിയം ബീച്ചിലും കടലാക്രമണം ഉണ്ടായി.രാവിലെയാണ് ശാന്തിനഗർ ഭാഗത്തേക്ക് തിരമാലകൾ ആഞ്ഞടിച്ചത്.
ഉച്ചവരെ മഴ പെയ്തതോടെ നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി.രാവിലെ വെസ്റ്റ്ഹിൽ ചുങ്കം ഭാഗത്ത് ദേശീയപാതയിൽ വലിയ വെളളക്കെട്ടായിരുന്നു. മാനാഞ്ചിറ സ്പോർട്‌സ് കൗൺസിൽ ഓഫിസിനു മുൻപിലും വെള്ളക്കെട്ട് ഉണ്ടായി.
CATEGORIES News