
കനത്ത മഴ; നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട്
- നഗരത്തിൽ മാവൂർ റോഡ്, ചിന്താവളപ്പ് എന്നിവിടങ്ങളിലും കോട്ടൂളി ഭാഗത്തുമാണ് റോഡിൽ വെള്ളം ഉയർന്നത്
കോഴിക്കോട്:കനത്ത മഴയെ തുടർന്ന് കോഴിക്കോട് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി.കോഴിക്കോട് നഗരത്തിൽ ബീച്ച് ആശുപത്രിയിലുൾപ്പെടെ വെള്ളക്കെട്ടുണ്ടായതോടെ രോഗികൾ കഷ്ടപെട്ടു .കൂടാതെ വെള്ളക്കെട്ടുണ്ടായതോടെ കഴിഞ്ഞ രാത്രിയിൽ പലയിടത്തും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു . നഗരത്തിൽ മാവൂർ റോഡ്, ചിന്താവളപ്പ് എന്നിവിടങ്ങളിലും കോട്ടൂളി ഭാഗത്തുമാണ് റോഡിൽ വെള്ളം ഉയർന്നത്. പലയിടത്തും മരംവീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

മലയോര മേഖലയിലും കനത്ത മഴയാണ് പെയ്തത്. രാത്രിയിൽ ഇടറോഡുകളിലുൾപ്പെടെ വെള്ളക്കെട്ട് ഉണ്ടായെങ്കിലും രാവിലെയോടെ വലിഞ്ഞു . അതിശക്തമായ മഴയാണ് പലയിടത്തും പെയ്തത്.

CATEGORIES News