കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

  • അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിന് അബൂബക്കർ ഷഹബാസ് അധ്യക്ഷത വഹിച്ചു.

വി.വി. സുധാകരൻ അനുശോചന പ്രഭാഷണം നടത്തി. കൗൺസിലർ കെ.എം നജീബ് ,സി.കെ ഹമീദ് , ഉണ്ണികൃഷ്ണൻ മരളൂർ, സുനിൽ വിയ്യൂർ , അൻസാർ കൊല്ലം , ശ്രീശൻ അരയൻ കാവ് , ബഷീർ താഴത്തക്കണ്ടി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )