കയർ ഭൂവസ്ത്രം വിരിക്കൽ പദ്ധതിക്ക് തുടക്കം കുറിച്ച് ആയഞ്ചേരി

കയർ ഭൂവസ്ത്രം വിരിക്കൽ പദ്ധതിക്ക് തുടക്കം കുറിച്ച് ആയഞ്ചേരി

  • തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് നെല്ലിയോട്ടുമ്മൽ ഉദ്ഘാടനം ചെയ്തു

ആയഞ്ചേരി: കയർ ഭൂവസ്ത്രം വിരിക്കൽ പദ്ധതി ആയഞ്ചേരി പഞ്ചായത്തിൽ തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് നെല്ലിയോട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡിലെ നളോംകോറോൽ കണ്ടോത്തു തോട് നവീകരണപ്രവൃത്തിയാണ് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത്. അധ്യക്ഷത വഹിച്ചത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. ലതികയാണ്.

പഞ്ചായത്ത് അസിസ്റ്റന്റ്റ് സെക്രട്ടറി രാജീവ് കുമാർ, എസ്.ആർ. ഗോകുൽ, വി.എസ്. അനഘ, കെ.പി. ഷക്കീൽ, പി. മുജീബ്റഹ്‌മാൻ, ദേവാനന്ദൻ പാറക്കണ്ടി, ഇബ്രാഹിം മല്ലിവീട്ടിൽ, പി.കെ. സുരേഷ്, ദീന ദയാൽ തുണ്ടിയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )