
കാരവാനിനകത്ത് രണ്ട് യുവാക്കളുടെ മരണകാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുക
- വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്
വടകര : കാരവാനിനകത്ത് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം ജനറേറ്ററിൽ നിന്നുള്ള വിഷപുകയെന്ന് കണ്ടെത്തൽ. വാഹനത്തിലെ ജനറേറ്ററിൽ നിന്നും പുറം തള്ളിയ കാർബൺ മോണോക്സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ കാരണം. മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവി സുജിത്ത് ശ്രീനിവാസൻ, അസി പ്രൊഫസർ പി പി അജേഷ് എന്നിവർ കാരവനിൽ പരിശോധന നടത്തിയത്.
CATEGORIES News
