
കരാത്തെ ക്ലാസ് ആരംഭിച്ചു
- ക്ലാസ് നഗരസഭ കൗൺസിലർ വൈശാഖ് ചെറിയമങ്ങാട് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ കരാത്തെ ക്ലാസ് ആരംഭിച്ചു. വിദ്യാർത്ഥികളിൽ ശാരീരികവും മാനസികവുമായ വളർച്ചയെ ലക്ഷ്യമാക്കി ജപ്പാൻ ഷോട്ടോകാൻ കരാത്തെ അസോസിയേഷൻ്റെ കീഴിൽ ആണ് കരാത്തെ ക്ലാസ് ആരംഭിച്ചത്. ക്ലാസ് നഗരസഭ കൗൺസിലർ വൈശാഖ് ചെറിയമങ്ങാട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സേവാഭാരതി പ്രസിഡണ്ട് കെ.എസ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സെൻസായി സുരേന്ദ്രൻ പാലക്കുളം, ടി.എം രവീന്ദ്രൻ, അനിൽ അരങ്ങിൽ, ഹരിത പ്രശോഭ് എം.എൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കെ.കെ മുരളി സ്വാഗതവും അതുല്യ വിരുന്നുകണ്ടി നന്ദിയും പറഞ്ഞു.
CATEGORIES News