
കരിപ്പൂരിൽ നിന്ന് ബെംഗളുരുവിലേക്ക് രണ്ട് പ്രതിദിന സർവീസ് കൂടി
- അഞ്ച് മുതൽ പുതിയ സർവീസുകൾ ആരംഭിക്കും
കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ദിവസവും രണ്ട്
വിമാന സർവീസുകൾ കൂടി ആരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്. കരിപ്പൂരിൽ നിന്ന് ബെംഗളുരുവിലേക്ക് പ്രതിദിനം രണ്ട് വിമാന സർവീസുകളാണ് ആരംഭിക്കുക. അഞ്ച് മുതലാണ് പുതിയ സർവീസുകൾ തുടങ്ങുക
രാവിലെയും വൈകിട്ടുമായാണ് സർവീസ്. രാവിലെ 11.20ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.25ന് ബെംഗളൂരുവിൽ ഒരുവിമാനം എത്തും. വൈകുന്നേരം 4.20ന് പോയി 5.40ന് എത്തുന്ന രീതിയിലാണ് മറ്റൊരു സർവീസ്.ഇതോടെ കരിപ്പൂരിൽ നിന്ന് ബെംഗളുരുവിലേക്ക് ദിവസേനയുള്ള വിമാന സർവീസുകളുടെ എണ്ണം നാലായി വർധിച്ചു.
CATEGORIES News