കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി

  • 32 ലക്ഷം രൂപയുടെ സ്വർണമാണ് പൊലീസ് പിടികൂടിയത്

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 433 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചെടുത്തത്.

സ്വർണവുമായി എത്തിയ താനാളൂർ സ്വദേശി മുഹമ്മദലി (36), സ്വർണം സ്വീകരിക്കാൻ എത്തിയ ഓമശ്ശേരി സ്വദേശി സിറാജുദ്ദീൻ(42), സലാം(35) എന്നിവരാണ് പിടിയിലായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )