
കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
- നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ആദ്യ കൗൺസിൽ യോഗം ചേർന്നു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ജനപ്രതിനിധികൾ സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊയിലാണ്ടി നഗരസഭയുടെ സത്യ പ്രതിജ്ഞാ ചടങ്ങിൽ വരണാധികാരിയായ ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ മുതിർന്ന അംഗവും നഗരസഭയിലെ 31-ാം വാർഡ് കോമത്തുകരയിൽ നിന്ന് വിജയിച്ച മുതിർന്ന അംഗമായ കെ.കെ ദാമോദരന് ആദ്യമായി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് കെ.കെ. ദാമോദരൻ ഒന്നു മുതൽ 46 വരെയുള്ള ജനപ്രതിനിധികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ചടങ്ങിൽ നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. തുടർന്ന് നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ആദ്യ കൗൺസിൽ യോഗം ചേർന്നു. മുൻ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നഗരസഭയിലെ മുഴുവൻ വാർഡുകളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉണ്ടായിരുന്നു.
CATEGORIES News
