
കരിമ്പനപ്പാലത്ത് പ്ലൈവുഡ് കടയിൽ വൻ തീപ്പിടുത്തം
- ഇന്ന് പുലർച്ചെ ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്
വടകര: കരിമ്പനപ്പാലത്ത് വൻ തീപ്പിടുത്തമുണ്ടായി. തീപ്പിടിച്ചത് പ്ലൈവുഡ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയ്ക്കാണ്.ഇന്ന് പുലർച്ചെ ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്.നാട്ടുകാർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് വടകര ഫയർ ഫോഴ്‌സിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്തേക്ക് എത്തുന്നുണ്ട്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കുള്ളിൽ ആരും കുടിങ്ങിയിട്ടില്ല എന്ന നിഗമനത്തിലാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉള്ളത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
CATEGORIES News