
കരുവാറ്റ പാലം പ്രവൃത്തി ഉദ്ഘാടനം നാളെ
- കാന്തപുരം കരുവാറ്റ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ വൈകീട്ട് 4.30ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും
പൂനൂർ :കാന്തപുരം കരുവാറ്റ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ വൈകീട്ട് 4.30ന് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിനെയും കൊടുവള്ളി മണ്ഡലത്തിലെ താമരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പൂനൂർ പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് സംസ്ഥാന സർക്കാർ 3.5 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
ഇതിനുമുന്നേ വീതി കുറഞ്ഞ തൂക്കുപാലം 15 വർഷത്തിലധികമായി തകർന്നുകിടക്കുന്ന നിലയിൽ ആണ്. പുതിയ പാലം വരുന്നതോടെ ഉണ്ണികുളം, താമര ശ്ശേരി പഞ്ചായത്തുകളിലെ കാന്തപുരം, കരുവാറ്റ, ചേപ്പാല, അവേലം, എളേറ്റിൽ, കിഴക്കോത്ത് ഭാഗ ങ്ങളിലെ വിദ്യാർഥികളുൾപ്പടെയുള്ള എടവണ്ണ – താമരശ്ശേരി സംസ്ഥാന പാതയിലേക്കും താമരശ്ശേരി-വയനാട് റോഡിലേക്കും എത്തിച്ചേരാൻ എളുപ്പമാകും.
CATEGORIES News